Latest News

നേരിട്ടുള്ള ക്ലാസ്സുകള്‍ക്ക് അനുമതിയില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അവസാനിപ്പിക്കും; ഭീഷണിയുമായി യുപി സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

നേരിട്ടുള്ള ക്ലാസ്സുകള്‍ക്ക് അനുമതിയില്ലെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അവസാനിപ്പിക്കും; ഭീഷണിയുമായി യുപി  സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍
X

ലഖ്‌നോ; കൊവിഡ് വ്യാപനത്തിന്റെ പേരില്‍ സ്‌കൂളുകളിലെ നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവച്ചതിനെതിരേ യുപി സ്വകാര്യമാനേജ്‌മെന്റ് അസോസിയേഷന്‍. 250ഓളം സ്‌കൂളുകള്‍ അംഗങ്ങളായ അണ്‍എയ്ഡഡ് പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷനാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനി തുടരുകയില്ലെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രക്രിയിയില്‍ സഹകരിക്കില്ലെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

ഫെബ്രുവരി 6ാം തിയ്യതി വരെയാണ് അസോസിയേഷന്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

പാര്‍ക്കുകളും മാര്‍ക്കറ്റുകളും മാളുകളും റെയില്‍വേ സ്റ്റേഷനുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കൊവിഡിന്റെ പേരില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടന പറയുന്നു.

ജനുവരി 16 മുതല്‍ 23വരെ നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാനാണ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. പിന്നീട് അത് ഫെബ്രുവരിയിലേക്ക് നീട്ടി. നിലവില്‍ ഫെബ്രുവരി 6ാം തിയ്യതി വരെയാണ് സ്‌കൂളുകള്‍ അടച്ചിരിക്കുന്നത്. തുടര്‍ന്ന് നീട്ടാനുളള സാധ്യത കണ്ടാണ് അസോസിയേഷന്‍ മുന്നറിയിപ്പുമായി രംഗത്തുവന്നത്.

കൊവിഡിന്റെ പേരില്‍ സ്‌കൂളുകള്‍ അടച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് കുട്ടികളുടെ പല പരിപാടികളും നടത്തുന്നുണ്ടെന്ന് സംഘടന കുറ്റപ്പെടുത്തുന്നു.

Next Story

RELATED STORIES

Share it