Latest News

'എന്റെ സമ്മാനം': കൊടുങ്ങല്ലൂര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സഹായപദ്ധതി

എന്റെ സമ്മാനം: കൊടുങ്ങല്ലൂര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സഹായപദ്ധതി
X

മാള: കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ മുഴുവന്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യഭ്യാസ സൗകര്യം ഒരുക്കുവാന്‍ 'എന്റെ സമ്മാനം' എന്ന പേരില്‍ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ യുടെ നേത്യത്വത്തില്‍ ഒരു സഹായ പദ്ധതി ആരംഭിക്കുന്നു. നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുള്ള കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ പ്ലസ്ടു വരെ മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ വരും. കൂടാതെ ഡിഗ്രിയ്ക്കും മറ്റുമായി ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വേറെയും ഉണ്ട്. അതില്‍ ബി ആര്‍ സി നല്‍കിയ കണക്കുകള്‍ പ്രകാരം അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബി ആര്‍ സി യുടെ കണക്കില്‍പ്പെടാത്ത സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും വരും.

പല സഹകരണ ബാങ്കുകളും സംഘടനകളും സഹായഹസ്തവുമായി ഇതിനകം മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന് സൗകര്യമില്ലാത്ത എല്ലാ കുട്ടികള്‍ക്കും സൗകര്യം ഒരുക്കാന്‍ ഇനിയും സഹായം ആവശ്യമുള്ളതിനാലാണ് എന്റെ സമ്മാനം പദ്ധതി ആരംഭിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു.

ഏതൊരു വ്യക്തിക്കും അര്‍ഹത ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനമായി ടി വി, ലാപ്‌ടോപ്പ്, ടാബ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ അവരുടെ സമ്മാനമായി നല്‍കാവുന്നതാണ്.

നല്‍കുന്ന വ്യക്തികള്‍ക്ക് താല്‍പര്യമെങ്കില്‍ ഈ സമ്മാനങ്ങള്‍ നേരിട്ടു നല്‍കാനും എം എല്‍ എ ഓഫീസ് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്.

നമ്മുടെ മക്കള്‍ക്ക് പഠനസൗകര്യം ഒരുക്കുമ്പോള്‍ പഠന സൗകര്യമില്ലാത്ത മറ്റെരു കുട്ടിക്ക് കൂടി സൗകര്യം ഒരുക്കി കൊടുക്കാന്‍ സാധിക്കുന്നവര്‍ ശ്രമിക്കണമെന്നും എം എല്‍ എ അഭ്യര്‍ത്ഥിച്ചു.

എം എല്‍ എ ഫണ്ട് ഉപയോഗിച്ച് വായനശാലകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കു മാത്രമെ ടി വി നല്‍കാന്‍ സാധിക്കുക. അതിനാലാണ് മറ്റു മാര്‍ഗങ്ങള്‍ തേടുന്നത്.

'എന്റെ സമ്മാനം' പദ്ധതിയില്‍ അണിചേരാന്‍ എം എല്‍ എ ഓഫീസ് വഴിയോ ഈ ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം 9539740761.

Next Story

RELATED STORIES

Share it