Latest News

ഒരു വയസുകാരന്‍ മരിച്ച സംഭവം; കുഞ്ഞിന്റെ മരണകാരണം ചികില്‍സ വൈകിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

ഒരു വയസുകാരന്‍ മരിച്ച സംഭവം; കുഞ്ഞിന്റെ മരണകാരണം ചികില്‍സ വൈകിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
X

മലപ്പുറം: മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. കുഞ്ഞിന് മഞ്ഞപ്പിത്തം അതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു. മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ച് തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലാണ് മരണം എന്നാണ് പോസ്റ്റമോര്‍ട്ടം റിപോര്‍ട്ട്. മഞ്ഞപ്പിത്തം മൂര്‍ഛിച്ച് തലച്ചോറിലെ ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടാവുകയും ഞരമ്പുകള്‍ പൊട്ടുകയുമായിരുന്നു.

കുഞ്ഞിന്റെ മരണത്തില്‍ ആളുകള്‍ ദുരൂഹത ഉയര്‍ത്തിയതിനേതുടര്‍ന്നാണ് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്. കോട്ടക്കല്‍ സ്വദേശി ഹിറ അറീറ നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.

കുഞ്ഞിന്റെ മാതാപിതാക്കള്‍ മോഡേണ്‍ മെഡിസിനെതിരേ വ്യാപകമായ രീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നു. ഇതാണ് ആളുകളില്‍ ആക്ഷേപമുണ്ടാക്കുന്നതിനും മരണത്തില്‍ ദുരൂഹതയുണ്ടാക്കിയതും.എന്നാല്‍ കുഞ്ഞിന് നേരത്തെ മഞ്ഞപിത്തമുണ്ടായിരുന്നുവെന്നും അസുഖം മാറിയതാണെന്നും മാതാപിതാക്കള്‍ പോലിസിനോട് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it