Latest News

പോലിസുകാരെ ആക്രമിച്ചെന്ന കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

പോലിസുകാരെ ആക്രമിച്ചെന്ന കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍
X

തലശ്ശേരി: വയലളം മണോലിക്കാവ് ഉത്സവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരെ ആക്രമിച്ചെന്ന കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കുട്ടിമാക്കൂല്‍ ഋഷിക നിവാസില്‍ സഹദേവന്‍ (46)നാണ് അറസ്റ്റിലായത്. സംഭവത്തില്‍ കുട്ടി മാക്കൂല്‍ പെരിങ്കളം നിലാവില്‍ എം സി ലിനേഷ് (43) നേരത്തേ അറസ്റ്റിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 80 ലേറെ പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. ഉല്‍സവത്തിനിടെ മുദ്രാവാക്യം വിളിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപിക്കാര്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.

Next Story

RELATED STORIES

Share it