Latest News

ഓണാഘോഷം: കോഴിക്കോട് നഗരം ദീപാലംകൃതമാക്കുമെന്ന് ജില്ലാ കലക്ടര്‍

ഓണാഘോഷം: കോഴിക്കോട് നഗരം ദീപാലംകൃതമാക്കുമെന്ന് ജില്ലാ കലക്ടര്‍
X

കോഴിക്കോട്: ഓണാഘോഷ പരിപാടിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ദീപാലംകൃതമാക്കും. സര്‍ക്കാര്‍ പൊതുമേഖലാസ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ് അസോസിയേഷനുകളും ഈ ഉദ്യമത്തില്‍ പങ്കാളികളാവണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അഭ്യര്‍ഥിച്ചു. മികച്ച രീതിയില്‍ ദീപാലങ്കാരം ചെയ്യുന്ന ഒന്നും രണ്ടും മൂന്നും സ്ഥാപനങ്ങള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക.

വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 2 മുതല്‍ 11 വരെയാണ് ഓണാഘോഷ പരിപാടികള്‍ നടക്കുക.ഇക്കാലയളവിലാണ് ദീപാലങ്കാരം ചെയ്യേണ്ടത്.ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ടാഗോര്‍ ഹാള്‍, ബേപ്പൂര്‍ എന്നീ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

നഗരവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കൃഷ്ണകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌കര്‍, ജനറല്‍ കണ്‍വീനറും ടൂറിസം ജോയന്റ് ഡയറക്ടറുമായ ടി.ജി അഭിലാഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി മനോജ്, ഡി.ടി.പി.സി സെക്രട്ടറി ടി. നിഖില്‍ ദാസ്, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ പി. നിഖില്‍, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it