- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരഞ്ഞെടുപ്പ് കാലത്തെ റെയ്ഡ്: ആദായനികുതി മേധാവിയോട് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി
റവന്യൂ സെക്രട്ടറി എ ബി പാണ്ഡേ, സിഡിബിടി ബോര്‍ഡ് ചെയര്മാന് പി സി മോഡി എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പിലെത്തി റെയ്ഡിനെക്കുറിച്ച് വിശദീകരിച്ചു.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി. ആദായ നികുതി ബോര്‍ഡ് ചെയര്‍മാനെയും റവന്യൂ സെക്രട്ടറിയെയും വിളിപ്പിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇതു സംബന്ധിച്ച് വിശദീകരണം തേടിയത്.റവന്യൂ സെക്രട്ടറി എ ബി പാണ്ഡേ, സിഡിബിടി ബോര്‍ഡ് ചെയര്മാന് പി സി മോഡി എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പിലെത്തി റെയ്ഡിനെക്കുറിച്ച് വിശദീകരിച്ചു.
ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ മായാവതി, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവരെ ലക്ഷ്യമിട്ട് നിരവധി റെയ്ഡുകളാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്.
റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് എന്‍ഫോഴ്സ്മെന്റിനും ആദായനികുതി വകുപ്പിനും കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. നടപടികള്‍ നിഷ്പക്ഷമായിരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ അടുത്ത സഹായികളുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു കമ്മീഷന്റെ ഈ നിര്‍ദേശം.
കമല്‍ നാഥിന്റെ ബന്ധു രതുല്‍ പുരി, ഓഫീസിന്റെ പ്രത്യേക ചുമതലയുള്ള പ്രവീണ്‍ കക്കാര്‍, മുന്‍ ഉപദേഷ്ടാവ് രജേന്ദ്ര കുമാര്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. പരിശോധനയും മൊഴിയെടുക്കലും തുടരുകയാണ്.
RELATED STORIES
പ്രണയബന്ധം പരാജയപ്പെട്ടാല്‍ പുരുഷനെതിരേ പീഡന പരാതി നല്‍കരുത്;...
3 July 2025 1:55 PM GMTചായ കെറ്റിലില്‍ പുഴുക്കള്‍; കോട്ടപ്പറമ്പ് ആശുപത്രി കാന്റീന് പൂട്ടി
3 July 2025 1:03 PM GMTപാലക്കാട് സ്വദേശിനിക്ക് നിപ
3 July 2025 12:24 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMTബ്രിട്ടന്റെ യുദ്ധവിമാനം പൊളിച്ച് കൊണ്ടുപോവും
3 July 2025 11:49 AM GMTവരും ദിവസങ്ങളിൽ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
3 July 2025 11:45 AM GMT