Latest News

ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസാ സംവിധാനം തുടങ്ങി

ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസാ സംവിധാനം തുടങ്ങി
X
ദോഹ: ഖത്തറിലേക്ക ഓണ്‍ അറൈവല്‍ വിസാ സംവിധാനം തുടങ്ങി. ഇതു സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചതായാണ് അറിയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഒരു മാസത്തേക്കാണ് സൗജന്യ വിസ ലഭിക്കുക. ഇത് 30 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാവുന്നതാണ്.


നിബന്ധനകള്‍ക്ക് അനുസരിച്ചാണ് അറൈവല്‍ വിസ അനുവദിക്കുക. ഇവയാണ് നിബന്ധനകള്‍ -


1. ആറ് മാസത്തെ വാലിഡിറ്റിയുള്ള പാസ്‌പോര്‍ട്ട് വേണം

2. കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ്

3. സന്ദര്‍ശക കാലയളവില്‍ ഖത്തറിലെ ഏതെങ്കിലും ഹോട്ടലില്‍ താമസിക്കുന്നതിനുള്ള റിസര്‍വേഷന്‍

4. ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനേഷന്‍

5. യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്

6. ഇഹ്തിറാസ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമുള്ള അനുമതി.

അതേസമയം രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാനാവില്ല.




Next Story

RELATED STORIES

Share it