Latest News

ഒമിക്രോണ്‍: രാത്രിയില്‍ ഒരു വിധത്തിലുള്ള ആള്‍ക്കൂട്ട പരിപാടികളും അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ്

ഒമിക്രോണ്‍: രാത്രിയില്‍ ഒരു വിധത്തിലുള്ള ആള്‍ക്കൂട്ട പരിപാടികളും അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ്
X

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ രാത്രി മുതല്‍ ഒരു വിധത്തിലുമുള്ള ആള്‍ക്കൂട്ട പരിപാടികളും അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണമെന്നും വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it