ബംഗ്ലാദേശിലും ഒമിക്രോണ്‍; രോഗം സ്ഥിരീകരിച്ചത് വനിതാക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക്
ധക്ക: ഇന്ത്യയുടെ തൊട്ടടുത്ത അയല്‍രാജ്യമായ ബംഗ്ലാദേശിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി ഷാഹിദ് മാലിക്ക് പറഞ്ഞു.
ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സിംബാബ്‌വെ പര്യടനം കഴിഞ്ഞ് കഴിഞ്ഞ ദിവസാണ് ഇവര്‍ രാജ്യത്ത് തിരിച്ചെത്തിയതെന്ന് സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.
ധക്കയിലെ ഹോട്ടലില്‍ ടീമംഗങ്ങളെയും മറ്റുള്ളവരെയും സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ 14 ദിവസത്തെ ക്വാറന്റീനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
ശനിയാഴ്ച ബംഗ്ലാദേശില്‍ 177 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഇവിടെ 1578996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 28,022 പേര്‍ മരിച്ചു.
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMT