Latest News

ഒമാനില്‍ 1,660 പേര്‍ക്ക് കൂടി കൊവിഡ്: ജൂലൈ 25 മുതല്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍

ഇന്ന് രോഗം ബാധിച്ചവരില്‍ 1364 പേര്‍ ഒമാന്‍ സ്വദേശികളും 296 പേര്‍ വിദേശത്ത് നിന്നുമെത്തിയവരുമാണ്.

ഒമാനില്‍ 1,660 പേര്‍ക്ക് കൂടി കൊവിഡ്: ജൂലൈ 25 മുതല്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍
X

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 1,660 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ വീണ്ടും രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 71547 ആയി. ഇന്ന് രോഗം ബാധിച്ചവരില്‍ 1,364 പേര്‍ ഒമാന്‍ സ്വദേശികളും 296 പേര്‍ വിദേശത്ത് നിന്നുമെത്തിയവരുമാണ്. ആകെ 4798 പരിശോധനകളാണ് നടത്തിയത്. 24 മണിക്കൂറിനിടെ 12 പേരാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 349 ആയി. ഇതില്‍ 202 പേരും സ്വദേശികളാണ്. നിലവില്‍ 47922 പേരുടെ രോഗം ഭേദമായിട്ടില്ല. രോഗവ്യാപനം തടയുന്നതിനായിട്ടാണ് ഒമാനില്‍ വീണ്ടും ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ ഭരണാധികാരികള്‍ നിശ്ചയിച്ചത്. ഈ കാലയളവില്‍, എല്ലാ ദിവസവും പൊതു സ്ഥലങ്ങള്‍ ഉള്‍പെടെ വൈകുന്നേരം 7 മുതല്‍ രാവിലെ 6 വരെ കടകള്‍ അടയ്ക്കും. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി, ഈദ് പ്രാര്‍ത്ഥനകള്‍, ആശംസകള്‍, പരമ്പരാഗത വിപണികള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം ഒത്തുചേരലുകളും നിരോധിച്ചു







Next Story

RELATED STORIES

Share it