Latest News

പ്രവാസികള്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ച് ഒമാന്‍; അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു

പ്രവാസികള്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ച് ഒമാന്‍; അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു
X

മസ്‌കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്കുകള്‍ ഒമാന്‍ പിന്‍വലിച്ചു. യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് മുഴുവന്‍ രാജ്യങ്ങളെയും ഒഴിവാക്കി. ഇന്ത്യ അടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ഒമാന്‍ പൗരന്മാര്‍, ഒമാനിലെ താമസക്കാര്‍, വിസ ആവശ്യമുള്ളവര്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കുമുള്ള വിലക്കുകള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ക്യൂആര്‍ കോഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളാണ് വേണ്ടത്. രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം. ഒറ്റ ഡോസ് വാക്‌സിനുകള്‍ മാത്രം മതിയാവുന്ന വാക്‌സിനുകളുടെ കാര്യത്തില്‍ അതെടുത്തവര്‍ക്കും പ്രവേശിക്കാം. അവസാനത്തെ ഡോസ് എടുത്ത് 14 ദിവസത്തിനുശേഷം മാത്രമേ രാജ്യത്ത് പ്രവേശിക്കാവൂ.

നയതന്ത്രപ്രതിനിധികളടക്കം മുഴുവന്‍ പേരും മുന്‍കൂട്ടി കൊവിഡ് പ്ലാറ്റ് ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൊവിഡ് പരിശോധന നടത്താതെ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയമാകണമെന്നും അതിനുള്ള പണം കെട്ടേണ്ടിവരുമെന്നും സര്‍ക്കുലര്‍ അറിയിച്ചു.

ഫൈസര്‍, ബയോഎന്‍ടെക്, സ്പുട്‌നിക്ക്, ഓക്‌സ്ഫഡ്- സെനക്ക, സിനോവാക്, കൊറോണവാക് എന്നാ വാക്‌സിനുകള്‍ക്കാണ് അനുമതിയുള്ളത്. സപ്തംബര്‍ ഒന്നുമുതലാണ് അനുമതി നല്‍കിത്തുടങ്ങുന്നത്.

Next Story

RELATED STORIES

Share it