Latest News

ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
X

തിരുവനന്തപുരം: വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രന്‍ (67) എന്നിവരാണ് മരിച്ചത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലിസിന്റെ നിഗമനം. ഇരുവര്‍ക്കുമുള്ള ഉച്ചഭക്ഷണവുമായി മരുമകള്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ജയകുമാരി മൂന്ന് വര്‍ഷമായി പാര്‍ക്കിസണ്‍സ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കിടപ്പിലാണ്. ബാലചന്ദ്രന്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്. വട്ടപ്പാറ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it