Latest News

ഭിന്നശേഷി വിവാഹം: ഒഡീഷ സര്‍ക്കാര്‍ ധനസഹായം 2.5 ലക്ഷമാക്കി ഉയര്‍ത്തി

ഭിന്നശേഷി വിവാഹം: ഒഡീഷ സര്‍ക്കാര്‍ ധനസഹായം 2.5 ലക്ഷമാക്കി ഉയര്‍ത്തി
X

ഭുവനേശ്വര്‍: ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവര്‍ക്കുള്ള പ്രോല്‍സാഹന തുക ഒഡീഷ സര്‍ക്കാര്‍ 50,000 രൂപയില്‍ നിന്ന് 2,50,000 രൂപയായി ഉയര്‍ത്തി. ഇതുസംബന്ധിച്ച് സാമൂഹിക സുരക്ഷ, വികലാംഗരുടെ ശാക്തീകരണ വകുപ്പിന്റെ കമ്മീഷണര്‍ കം സെക്രട്ടറി ഭാസ്‌കര്‍ ശര്‍മ എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും കത്തെഴുതി. ഇത്തരം വിവാഹങ്ങള്‍ സുഗമമാക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി വകുപ്പ് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഫെബ്രുവരി 23നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് കത്ത് അയച്ചത്. വിവാഹ സമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂര്‍ത്തിയാക്കിയിരിക്കണമെന്നു നിബന്ധനയുണ്ട്. വിവാഹം സ്ത്രീധന രഹിതമായിരിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.

Odisha To Now Pay Rs 2.5 Lakh For Marrying Persons With Disabilities


Next Story

RELATED STORIES

Share it