Big stories

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പു പദ്ധതി വഴി തൊഴില്‍ നല്‍കി ഒഡീഷ

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പു പദ്ധതി വഴി തൊഴില്‍ നല്‍കി ഒഡീഷ
X

ജജ്പൂര്‍: കൊവിഡ് 19 ലോക്ക് ഡൗണിനുശേഷവും അതിനിടയിലും സംസ്ഥാനത്ത് തിരികെയെത്തിയവര്‍ക്ക് തൊഴിലുറപ്പു വഴി തൊഴില്‍ നല്‍കി ഒഡീഷ സംസ്ഥാന സര്‍ക്കാരിന്റെ മാതൃകാപരമായ ഇടപെടല്‍. ജജ്പൂര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി മടങ്ങിയെത്തിയ തൊഴിലാളികളെ ലക്ഷ്യംവച്ചാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ തിരികെയെത്തിയ സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ.

ജില്ലയില്‍ മാത്രം 2,916 പ്രൊജക്റ്റുകള്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ടെന്ന് ജജ്പൂര്‍ ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ഇന്ദ്രാണി നായിക് പറഞ്ഞു.

''ഈ വര്‍ഷം ജജ്പൂര്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ തീവ്രശ്രമങ്ങളാണ് നടത്തുന്നത്. ജില്ലയില്‍ മൊത്തം 2,916 പ്രൊജക്റ്റുകളാണ് ഉള്ളത്. ടാങ്കുകള്‍, പ്രാന്റേഷന്‍ ജോലികള്‍, ജലസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് ജോലികളുള്ളത്. ദിവസം 20 ലക്ഷം പേര്‍ക്ക് നേരിട്ട് ജോലി നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞിരുന്നു. ജില്ലയില്‍ ദിവസം 35,425 പേര്‍ക്ക് ജോലി നല്‍കാനാണ് ശ്രമം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയത്തുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്''- ഇന്ദ്രാമണി നായക് പറഞ്ഞു. 4,26,504 പേരാണ് ഇതുവരെ സംസ്ഥാനത്ത് തിരികെയെത്തിയിട്ടുളളത്.

Next Story

RELATED STORIES

Share it