Latest News

ഒഡീഷ മുന്‍മുഖ്യമന്ത്രി ഹേമാനന്ദ ബിശ്വാല്‍ അന്തരിച്ചു

ഒഡീഷ മുന്‍മുഖ്യമന്ത്രി ഹേമാനന്ദ ബിശ്വാല്‍ അന്തരിച്ചു
X

ഒഡീഷ:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും,ഒഡീഷ മുന്‍ മുഖ്യമന്ത്രിയുമായ ഹേമാനന്ദ ബിശ്വാല്‍ അന്തരിച്ചു. 82 വയസ്സായിരുന്നു.ന്യുമോണിയ ബാധിച്ച് ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രണ്ടു തവണ ഹേമാനന്ദ ഒഡീഷയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.ഒഡീഷയില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഹേമാനന്ദ എന്നതും ശ്രദ്ധേയമാണ്.1989 മുതല്‍ 1990 വരെയും 1999 മുതല്‍ 2000 വരെയുമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. 1989ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ ബി പട്‌നായിക്കിന് പകരമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. 1995ല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നു.മുമ്പ് 2009 ല്‍ ഒഡീഷയിലെ സുന്ദര്‍ഗഢ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംപി യായി തെരഞ്ഞെടുക്കപ്പെട്ടു.

ബിശ്വാലിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അനുശോചനമറിയിച്ചു.നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ബിശ്വാലിന് ഒരുപാട് കാലം ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it