Latest News

കോണ്‍ഗ്രസ് നേതാവ് യു അബൂബക്കര്‍ നിര്യാതനായി

കോണ്‍ഗ്രസ് നേതാവ് യു അബൂബക്കര്‍ നിര്യാതനായി
X

എരമംഗലം: മലപ്പുറം ജില്ലയിലെ പ്രമുഖ സഹകാരിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനുമായ യു അബൂബക്കര്‍(86) നിര്യാതനായി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, അണ്ടത്തോട് സെര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികളില്‍ ദീര്‍ഘകാല സേവനമനുഷ്ടിച്ചു. നിലവില്‍ അണ്ടത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഭാര്യ പരേതയായ ഇയ്യാത്തുമ്മ. മക്കള്‍: സെക്കീര്‍ ഹുസൈന്‍, മുഹമ്മദ് അശ്‌റഫ്, അബ്ദുല്‍ കരീം (ബാഗ്ലൂര്‍), ഹാരിസ് (ദുബൈ), ബാബുരാജ് (ദുബൈ), മുഹമ്മദ് ഷാജി (ആസ്പല്‍ ഹോസ്പ്പിറ്റല്‍ വെളിയംകോട്), ഷൈലജ (ലണ്ടന്‍). മരുമക്കള്‍: സഗീര്‍ (ലണ്ടന്‍), ഷെമി സെക്കീര്‍, റൗഷത്ത് അശറഫ്, ലൈലകരീം, അബിജ ഹാരിസ്, നിഷിദ ബാബുരാജ്, ഷാസിയ ഷാജി.

Next Story

RELATED STORIES

Share it