Latest News

നൂറുല്‍ ഉലമക്ക് പുതിയ സാരഥികള്‍

നൂറുല്‍ ഉലമക്ക് പുതിയ സാരഥികള്‍
X

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ ശൈഖുല്‍ ജാമിഅ പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ പ്രഖ്യാപിച്ചു.

സയ്യിദ് അമീറുദ്ദീന്‍ തങ്ങള്‍ നിസാമി കാര്യവട്ടം (പ്രസിഡന്റ്), സയ്യിദ് മഷ്ഹൂദ് തങ്ങള്‍ പട്ടിക്കാട് (വൈസ് പ്രസിഡന്റ്), മുന്‍ഷിര്‍ മുതുവല്ലൂര്‍ (ജനറല്‍ സെക്രട്ടറി), നൂര്‍മുഹമ്മദ് കമ്പില്‍, ഇബ്രാഹിം കമാലി പാറശ്ശേരി (ജോയിന്റ് സെക്രട്ടറി), ഫായിസ് തറയിട്ടാല്‍ (ഖജാഞ്ചി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, ഹംസ ഫൈസി ഹൈതമി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി മുസ്ഥഫ ഫൈസി, ഉമര്‍ ഫൈസി മുടിക്കോട് സംസാരിച്ചു. മുന്‍ഷിര്‍ മുതുവല്ലൂര്‍ സ്വാഗതവും നൂര്‍മുഹമ്മദ് കമ്പില്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it