ധനമന്ത്രി തോമസ് ഐസകിനെതിരായ അവകാശലംഘന നോട്ടീസ്: എത്തിക്‌സ് കമ്മറ്റി വിശദീകരണം തേടും
BY NAKN2 Dec 2020 7:41 AM GMT

X
NAKN2 Dec 2020 7:41 AM GMT
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസില്‍ നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്സ് കമ്മിറ്റി വിശദീകരണം തേടും. പ്രതിപക്ഷത്തിന്റെ പരാതി എതിക്സ് കമ്മിറ്റിക്കു വിടാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തീരുമാനിച്ചതോടെ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തും.
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പ്രതിപക്ഷം അവകാശലംഘന നോട്ടീസില്‍ ആരോപിക്കുന്നത്. സിഎജി റിപോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷമാണ് പുറത്തുവിടേണ്ടത്. എന്നാല്‍ മന്ത്രി തോമസ് ഐസക് ഇത് ലംഘിച്ചു. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണ് ഇതെന്നും ഇത് സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
Next Story
RELATED STORIES
അര്‍ജന്റീനയുമായുള്ള ലോകകപ്പ് യോഗ്യതാ മല്‍സരത്തിന് തയ്യാറല്ല; ബ്രസീല്‍
11 Aug 2022 7:40 AM GMTയുവേഫാ സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്
11 Aug 2022 6:21 AM GMTസേവ് ദി ഡേറ്റ്; ബാലണ്‍ ഡിയോര്‍ പ്രഖ്യാപനം ഒക്ടോബര്‍ 17ന്
10 Aug 2022 5:43 PM GMTഅത്ലറ്റിക്കോ മാഡ്രിഡ് സ്ക്വാഡില്‍ നിന്ന് ഗ്രീസ്മാന് പുറത്ത്
10 Aug 2022 5:24 PM GMTചിലിയുടെ റെക്കോഡ് ഗോള്‍ സ്കോറര്‍ സാഞ്ചസ് മാര്സിലെയില്
10 Aug 2022 4:10 PM GMTമെംഫിസ് ഡിപ്പേയെ ബാഴ്സ റിലീസ് ചെയ്യും
10 Aug 2022 3:10 PM GMT