Latest News

എസ്ഡിപിഐ സ്ഥാപക ദിനത്തില്‍ നോട്ട്പുസ്തകങ്ങള്‍ വിതരണം ചെയ്തു

എസ്ഡിപിഐ സ്ഥാപക ദിനത്തില്‍ നോട്ട്പുസ്തകങ്ങള്‍ വിതരണം ചെയ്തു
X

കരിങ്കല്ലത്താണി: എസ്ഡിപിഐ സ്ഥാപക ദിനത്തില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കരിങ്കല്ലത്താണി ബ്രാഞ്ചില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്പുസ്തകങ്ങള്‍ വിതരണം ചെയ്തു. 350 വിദ്യാര്‍ത്ഥികള്‍ക്കുള്ള നോട്ട്ബുക്കുകളുടെ വിതരണോദ്ഘാടനം എസ്ഡിപിഐ ജില്ലാ സെക്രട്ടറി പാമങ്ങാടന്‍ മുസ്തഫ, ബ്രാഞ്ച് പ്രസിഡന്റ് ഷരീഫ് കളപ്പുരക്കലിന് നല്‍കി നിര്‍വഹിച്ചു.

തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, മുനിസിപ്പല്‍ പ്രസിഡന്റ് സിദ്ധീഖ് കെ, ബ്രാഞ്ച് സെക്രട്ടറി ഇഖ്ബാല്‍, സെക്കീര്‍, ആഷിഖ് ബാവ, പരീത് എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it