എല്ലാ ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കില്ല; ബാങ്കുദ്യോഗസ്ഥരുടെ സമരത്തിനിടയില്‍ ധനമന്ത്രിയുടെ വിശദീകരണം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ബാങ്കുകളും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏതെങ്കിലും സാഹചര്യത്തില്‍ സ്വകാര്യവല്‍ക്കരിക്കുകയാണെങ്കില്‍ത്തന്നെ ജീവനക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്നും ധനമന്ത്രി ഉറപ്പുനല്‍കി.
സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം ആലോചിച്ചെടുത്തതാണ്. ബാങ്കുകളുടെ കയ്യില്‍ കൂടുതല്‍ ഓഹരിമൂലധനമുണ്ടാകേണ്ടത് പ്രധാനമമാണ്. ബാങ്കുകള്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
'സ്വകാര്യവത്കരിക്കാന്‍ സാധ്യതയുള്ള ബാങ്കുകളിലെ ജീനവക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടും. നിലവിലുള്ള ജീവനക്കാരുടെ താല്‍പ്പര്യം എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കപ്പെടും'- മന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയം തന്നെ പൊതുമേഖലാ ബാങ്കുകള്‍ ആവശ്യമാണെന്നാണ്. എല്ലാ ജീവനക്കാരുടെയും താല്‍പ്പര്യം സംരക്ഷിക്കപ്പെടുകയും ചെയ്യും.
ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനെതിരേ രാജ്യത്തെ വിവിധ തരത്തിലുളള ബാങ്കുകള്‍ 15, 16 തിയ്യതികളില്‍ സമരത്തിലാണ്. ഏകദേശം 10 ലക്ഷം ബാങ്കുദ്യോഗസ്ഥരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അതിനിടയിലാണ് ധനമന്ത്രിയുടെ വിശദീകരണം.
RELATED STORIES
കര്ണാടകയില് മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTയുവാവിന്റെ കാല് നക്കാന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMTകരിപ്പൂരിലെ സ്വര്ണം തട്ടിയെടുക്കല് കേസ്: സിഐടിയു മുന് ജില്ലാ...
10 Aug 2022 3:00 PM GMTബഫര് സോണ്: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTരൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി...
10 Aug 2022 2:45 PM GMTറേഷന് ലഭിക്കണമെങ്കില് 20 രൂപക്ക് ദേശീയ പതാക വാങ്ങണമെന്ന് (വീഡിയോ)
10 Aug 2022 2:19 PM GMT