Latest News

വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ

വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തര കൊറിയ
X

സോള്‍: വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. വടക്ക് പടിഞ്ഞാറന്‍ നഗരമായ കുസോങ്ങിലെ സുനന്‍ മേഖലയില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം 4:32 ഓടെ വിക്ഷേപിച്ച മിസൈലുകള്‍ 420 കിലോമീറ്ററും കിഴക്കോട്ട് 270 കിലോമീറ്ററും സഞ്ചരിച്ചു. ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് (ജെസിഎസ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ട് മിസൈലുകളും കൊറിയന്‍ പെനിന്‍സുലയ്ക്കും ജപ്പാനും ഇടയിലുള്ള വെള്ളത്തില്‍ പതിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

ആണവ കരാര്‍ ചര്‍ച്ചകള്‍ക്കായി ഒരു ഉന്നത യുഎസ് പ്രതിനിധി ദക്ഷിണ കൊറിയയിലെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ഏകാധിപതി കിം ജോങ് ഉന്‍ പരീക്ഷണം നേരിട്ട് വിലയിരുത്തിയതായി ഉത്തര കൊറിയന്‍ സ്‌റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം പരീക്ഷണമാണിത്. കഴിഞ്ഞയാഴ്ച അവസാനം ഒരു ഹ്രസ്വദൂര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. മിസൈല്‍ ഇരുനൂറിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. 2022ല്‍ റെക്കോര്‍ഡ് വിക്ഷേപണങ്ങല്‍ നടത്തി ഉത്തരകൊറിയ പ്രകോപനം ശക്തമാക്കുകയാണെന്നാണ് റിപോര്‍ട്ടുകള്‍. ഏഴാം ആണവ പരീക്ഷണം നടത്താന്‍ ഉത്തരകൊറിയ ഒരുങ്ങുന്നതായി യുഎസും ദക്ഷിണ കൊറിയയും മാസങ്ങളായി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it