Latest News

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ വായ്പാ മേള വ്യാഴാഴ്ച മുതല്‍

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ വായ്പാ മേള വ്യാഴാഴ്ച മുതല്‍
X

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക റൂട്ട്‌സ് കാനറാ ബാങ്ക് വായ്പാ മേള നവംബര്‍ 10, 11 തിയ്യതികളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്ക് മേളയില്‍ പങ്കെടുക്കാവുന്നതാണ്. നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിച്ചവര്‍ക്കു മാത്രമേ വായ്പാ മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവൂ. വായ്പാ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 10 ന് രാവിലെ 10 ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ, കെ ഹരികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കും. തിരുവനന്തപുരത്തെ ചാലയിലെ പവര്‍ ഹൗസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്ക് റീജ്യനല്‍ ഓഫിസിലാണ് മേളയും സംസ്ഥാനതല ഉദ്ഘാടനവും നടക്കുക.

ചടങ്ങില്‍ കാനറാ ബാങ്ക് ഡിജിഎം എസ് ശരവണന്‍ അധ്യക്ഷത വഹിക്കും. എന്‍ഡിപിആര്‍ഇഎംപദ്ധതി സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി വിശദീകരിക്കും. വായ്പാ മേള നടക്കുന്ന ജില്ലകളിലെ കാനറാ ബാങ്ക് റീജ്യനല്‍ ഓഫിസുകളിലാണ് വായാപാ മേള. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് തൊഴില്‍ ചെയ്തു സ്ഥിരമായി മടങ്ങി വന്നവര്‍ക്ക് സ്വയംതൊഴില്‍, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് വായ്പകള്‍ അനുവദിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പകള്‍. ഇതുവഴി 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും സംരംഭകര്‍ക്ക് ലഭിക്കും.

പ്രവാസി സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുടെ 6,000 ഓളം ശാഖകള്‍ വഴി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. വിവിരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.orgയിലും നോര്‍ക്ക റൂട്ട്‌സിന്റെ സോഷ്യല്‍ മീഡിയാ പേജുകളിലും ലഭ്യമാണ്.

Next Story

RELATED STORIES

Share it