Latest News

എച്ച്ആര്‍ഡിഎഫ് പ്രസിദ്ധീകരിച്ച നൂറുല്‍ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം പ്രകാശനം ചെയ്തു

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒ എം അബ്ദുസ്സലാം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ഖജാന്‍ജി ഒ അബ്ദുറഹ്മാന്‍ മൗലവിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു

എച്ച്ആര്‍ഡിഎഫ് പ്രസിദ്ധീകരിച്ച നൂറുല്‍ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥം പ്രകാശനം ചെയ്തു
X

തിരുവനന്തപുരം: നൂറുല്‍ ഖുര്‍ആന്‍ സാരവും സന്ദേശവും എന്ന പേരില്‍ മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎഫ് പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ പ്രകാശനം തിരുവനന്തപുരം ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്നു. പ്രഥമ കോപ്പി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒ എം അബ്ദുസ്സലാം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ഖജാന്‍ജി ഒ അബ്ദുറഹ്മാന്‍ മൗലവിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.


ഖുര്‍ആന്‍ മുപ്പതാം ഭാഗവും ഫാതിഹ അധ്യായവുമാണ് നൂറില്‍ ഖുര്‍ആന്‍ പ്രഥമ ഭാഗത്തിലുള്ളത്. പ്രകാശന സമ്മേളനത്തില്‍ സമീപകാലത്ത് ഖുര്‍ആന്‍ സന്ദേശ പ്രചാരണ രംഗത്ത് സേവനം ചെയ്ത ഹാഫിസ് പി എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, ഡോ. യൂസുഫ് നദ് വി, നുജൂം അബ്ദുല്‍ വാഹിദ്, അബ്ദുല്‍ ഹഫീദ് നദ് വി, ഇബ്‌റാഹിം മൗലവി വടുതല എന്നിവര്‍ക്ക് ആദരവ് നല്‍കി.

സമ്മേളനത്തില്‍ സ്വവര്‍ഗലൈംഗികതയും ജെന്‍ഡര്‍ രാഷ്ട്രീയവും എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഡോ.അശ്‌റഫ് കല്‍പ്പറ്റയ്ക്കും ആദരം നല്‍കി. ഇഎം അബ്ദുറഹ്മാന്‍, ഖാലിദ് മൂസ നദ് വി, വിഎം ഫത്ഹുദ്ദീന്‍ റഷാദി, മാഹീന്‍ ഹസ്‌റത്, അര്‍ഷദ് മുഹമ്മദ് നദ് വി, ഡോ. നിസാറുദ്ദീന്‍, കരമന അശ്‌റഫ് മൗലവി എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it