Latest News

ക്വാണ്ടം ഗവേഷണത്തിന് മൂന്ന് ഭൗതിക ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍

ക്വാണ്ടം ഗവേഷണത്തിന് മൂന്ന് ഭൗതിക ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍
X

ന്യൂഡല്‍ഹി: 2025ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്. ജോണ്‍ ക്ലാര്‍ക്ക്, മൈക്കല്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണലിംഗും ഇലക്ട്രിക് സര്‍ക്യൂട്ടുകളിലെ ഊര്‍ജ്ജ ക്വാണ്ടൈസേഷനും സംബന്ധിച്ച ഗവേഷണത്തിനാണ് അംഗീകാരം.

മൂവരും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ 1984-85 കാലഘട്ടത്തില്‍ നടത്തിയ പഠനങ്ങളാണ് ഭൗതിക ശാസ്ത്ര ലോകത്ത് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചത്. കൈവശം വയ്ക്കാവുന്നത്ര ചെറിയ വൈദ്യുതി സര്‍ക്യൂട്ടുകളിലും ക്വാണ്ടം പ്രതിഭാസങ്ങള്‍ സംഭവിക്കാമെന്ന് അവര്‍ തെളിയിച്ചു. ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ വികസനത്തിന് ഈ കണ്ടെത്തല്‍ നിര്‍ണായകമായി.

റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഇതോടെ ഭൗതിക ശാസ്ത്ര നൊബേലിന്റെ എണ്ണം 118 ആയി. കഴിഞ്ഞ വര്‍ഷം മെഷീന്‍ ലേണിംഗ് മേഖലയിലെ ഗവേഷകരായ ജോണ്‍ ജെ ഹെപ്പ്ഫീല്‍ഡിനും ജെഫ്രി ഇ ഹിന്റണിനുമായിരുന്നു നൊബേല്‍ ലഭിച്ചത്.

വൈദ്യശാസ്ത്ര നോബേല്‍ ഈ വര്‍ഷം അമേരിക്കന്‍ ഗവേഷകരായ മേരി ഇ ബ്രങ്കോവ്, ഫ്രെഡ് റാംസ്‌ഡെല്‍, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ പങ്കിട്ടു. രസതന്ത്ര നോബേല്‍ ബുധനാഴ്ചയും സാഹിത്യ നോബേല്‍ വ്യാഴാഴ്ചയും പ്രഖ്യാപിക്കും. സമാധാന നൊബേല്‍ പത്താം തീയതിയും സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഒക്ടോബര്‍ പതിമൂന്നിനുമാണ് പ്രഖ്യാപിക്കുന്നത്.

Next Story

RELATED STORIES

Share it