Latest News

കോഴിക്കോട്ട് സൗത്ത് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും വോട്ടില്ല

മേയര്‍ സ്ഥാനാര്‍ഥിക്കു പിന്നാലെയാണ് മെഡിക്കല്‍ കോളജ് 19ാം വാര്‍ഡ് സ്ഥാനാര്‍ഥി ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ലാത്തത്

കോഴിക്കോട്ട് സൗത്ത് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും വോട്ടില്ല
X

കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി വി എം വിനുവിനു പിന്നാലെ മെഡിക്കല്‍ കോളജ് സൗത്ത് വാര്‍ഡിലെ ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ല. കോഴിക്കോട് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി കണക്കാക്കിയിരുന്ന വി എം വിനുവിന് വോട്ടില്ലെന്നു കണ്ടെത്തിയിരുന്നു. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ബിന്ദുവിന് കഴിഞ്ഞ തവണ വോട്ടു ചെയ്ത 21ാം വാര്‍ഡിലും നിലവില്‍ മല്‍സരിക്കുന്ന 19ാംം വാര്‍ഡിലും വോട്ടില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പോസ്റ്ററടിച്ച് പ്രചാരണങ്ങള്‍ തുടങ്ങിയതിനു ശേഷമാണ് വോട്ടില്ലെന്ന കാര്യമറിയുന്നത്. ഇതോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനിശ്ചിതത്വം വന്നിരിക്കുകയാണ്. കോര്‍ കമ്മിറ്റി കൂടി പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാണ് ഡിസിസിയുടെ തീരുമാനം. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടില്ലാതാവുന്നതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കലക്ടറുടെ മറുപടിക്കു ശേഷം കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയും സംവിധായകനുമായ വി എം വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്. വിനുവിനു പുറമെ മലാപറമ്പ് വാര്‍ഡിലെ വീട്ടിലെ ആരുടെ പേരും വോട്ടേഴ്സ് ലിസ്റ്റിലില്ല. വി എം വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി കല്ലായി വാര്‍ഡില്‍ നിന്നും മല്‍സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മല്‍സരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വി എം വിനുവിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it