നെട്ടോട്ടവും വരി നിര്‍ത്തലും ഇല്ല ; ഖത്തറില്‍ ശനിയാഴ്ച മുതല്‍ പുതിയ കറന്‍സികള്‍
ഡിസംബര്‍ 18 മുതല്‍ 90 ദിവസത്തിനകം പഴയ നോട്ടുകള്‍ പിന്‍വലിക്കും
ദോഹ: ഖത്തറില്‍ പുതിയ കറന്‍സികള്‍ ശനിയാഴ്ച്ച മുതല്‍ നിവലില്‍ വരും. പഴയ കറന്‍സികള്‍ ഒറ്റയടിക്ക് പിന്‍വലിക്കാതെ, ജനങ്ങള്‍ക്ക് സാവകാശം നല്‍കിക്കൊണ്ട് എല്ലാ വിധ മുന്‍കരുതലുകളോടെയുമാണ് ഖത്തര്‍ കറന്‍സി മാറ്റുന്നത്. മാര്‍ച്ച 19 മുതലാണ് പഴയ കറന്‍സികള്‍ അസാധുവാകുന്നത്. ഡിസംബര്‍ 18 മുതല്‍ 90 ദിവസത്തിനകം പഴയ നോട്ടുകള്‍ പിന്‍വലിക്കും. പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 18 മുതല്‍ മാര്‍ച്ച് 19 വരെ പ്രാദേശിക ബാങ്കുകളില്‍ നിന്നും അതിനു ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്നും നാലാം സീരീസിലെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. നാലാം സീരീസിലെ നിലവിലെ 1, 5, 10, 50, 100, 500 നോട്ടുകളാണു മാര്‍ച്ച് 19 മുതല്‍ അസാധുവാക്കുന്നത്.
200 റിയാലിന്റെ പുതിയ കറന്‍സിയും ഡിസൈന്‍ മാറ്റത്തോടെയുള്ള പുതിയ നോട്ടുകളും ശനിയാഴ്ച മുതല്‍ ജനങ്ങള്‍ക്ക് ലഭിക്കും. ഡിസംബര്‍ 18ന് പുലര്‍ച്ചെ 12.01 മുതല്‍ രാജ്യത്തെ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിന്ന് പുതിയ നോട്ടുകളാണ് ലഭിക്കുക.
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT