താന്‍ പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങള്‍ പറഞ്ഞത്; ജോസഫൈന്റെ രാജിയില്‍ പ്രതികരണത്തിനില്ലെന്ന് എഎ റഹീം
തിരുവനന്തപുരം: വനിത കമ്മിഷന് അധ്യക്ഷയായിരുന്ന എംസി ജോസഫൈന്റെ കാര്യത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങള്‍ പറഞ്ഞതെന്ന് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം. ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും എഎ റഹീം മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ഡിവൈഎഫ്ഐക്ക് ബന്ധമില്ലെന്ന് അറിയിക്കാന്‍ വിളിച്ച് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് റഹീം ഇക്കാര്യം പറഞ്ഞത്.
വനിത കമ്മിഷന് അധ്യക്ഷ എംസി ജോസഫൈന് രാജിവെക്കേണ്ടതില്ലെന്ന് ഇന്നലെ എഎ റഹീം പറഞ്ഞിരുന്നത്. ഖേദ പ്രകടനം നടത്തിയതിനാല്‍ രാജിവെക്കേണ്ടതില്ലന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജോസഫൈനെ രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉടനെ തന്നെ അവര്‍ രാജിവെക്കുകയും ചെയ്തു.
സിപിഎമ്മോ, ഇടതുമുന്നണിയിലെ മറ്റുകക്ഷികളോ പോലും അവരെ ന്യായീകരിക്കാന്‍ തയ്യാറാകാതിരുന്ന പശ്ചാത്തലത്തിലാണ് ഡിവൈഎഫ് ഐ നേതാവ് ന്യായീകരിച്ച് വെട്ടിലായത്.
RELATED STORIES
ഊട്ടിയിലും ചുട്ടുപൊള്ളുന്ന ചൂട് ;73 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില
30 April 2024 6:40 PM GMTഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 8 നും ഹയര്‍സെക്കന്ററി...
30 April 2024 6:33 PM GMTനവകേരള ബസ് ഇനി ഗരുഡപ്രീമിയം; കോഴിക്കോട്-ബെംഗളൂരു യാത്രയ്ക്ക് 1117 രൂപ
30 April 2024 5:31 PM GMTതൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്...
30 April 2024 4:37 PM GMTദല്ലാള്‍ നന്ദകുമാറിനും ശോഭാ സുരേന്ദ്രനും കെ സുധാകരനുമെതിരേ ഇ പി...
30 April 2024 4:08 PM GMTകൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന് മരിച്ചു
30 April 2024 3:58 PM GMT