Latest News

വോട്ടര്‍ പട്ടികയില്‍ പേരില്ല; മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല

വരണാധികാരിയായ കലക്ടറെ അറിയിച്ചിരുന്നെങ്കിലും ടിക്കാറാം മീണയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോവുകയായിരുന്നു.

വോട്ടര്‍ പട്ടികയില്‍ പേരില്ല; മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല
X

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. പൂജപ്പുര വാര്‍ഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യേണ്ടിയിരുന്നത്. വരണാധികാരിയായ കലക്ടറെ അറിയിച്ചിരുന്നെങ്കിലും ടിക്കാറാം മീണയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോവുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തിരുന്നു.

അനാരോഗ്യം കാരണം മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദന്‍, എ കെ ആന്റണി എന്നിവരും ഇത്തവണ വോട്ട് ചെയ്യുന്നില്ല. അനാരോഗ്യം കാരണം തിരുവനന്തപുരത്തു നിന്നു യാത്ര ചെയ്യുക പ്രയാസമായതിനെ തുടര്‍ന്നാണ് വി എസിന് ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കാതെ പോയത്. ദിവസങ്ങള്‍ക്കു മുന്‍പേ വിഎസ് തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍, ചട്ടമനുസരിച്ച് തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് വിഎസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍ പറഞ്ഞു. തപാല്‍ വോട്ടിനുള്ള വിഎസിന്റെ അപേക്ഷ തള്ളിയതോടെയാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാനാവാത്തത്.

കൊവിഡ് മുക്തനായി എകെ ആന്റണി ഡല്‍ഹിയിലെ വീട്ടില്‍ വിശ്രമത്തിലാണ്. കൊവിഡ് നെഗറ്റീവായെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ട്. ഒരു മാസത്തെ കര്‍ശന വിശ്രമമാണ് ആന്റണിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാലാണ് അദ്ദേഹവും വോട്ട് ചെയ്യാന്‍ എത്താത്തത്.

Next Story

RELATED STORIES

Share it