ഒരു ദശകത്തിനിടയില്‍ ഒരിക്കല്‍ പോലും ഐക്യമുന്നണി യോഗം വിളിച്ചിട്ടില്ല: എന്‍ഡിഎയ്‌ക്കെതിരേ ആഞ്ഞടിച്ച് അകാലിദള്‍

ചണ്ഡീഗഢ്: എന്‍ഡിഎയില്‍ നടക്കുന്നത് തന്‍പ്രമാണിത്തവും ബിജെപിയുടെ ഏകാധിപത്യവുമാണെന്ന ആരോപണവുമായി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍. നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ പേരിനു മാത്രമുള്ള മുന്നണിയാണെന്നും ഐക്യമുന്നണിയെന്ന നിലയില്‍ അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 7, 8, 10 വര്‍ഷമായി എന്‍ഡിഎ വെറുമൊരു പേര് മാത്രമാണ്. ഒരു തരത്തിലുള്ള സംവാദവും അതിനുള്ളില്‍ നടക്കുന്നില്ല, ആസൂത്രണമില്ല, കൂടിയാലോചനകളില്ല, പത്ത് വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രി ഒരു യോഗമെങ്കിലും വിളിച്ചതായി ഓര്‍ക്കുന്നില്ല. ഐക്യമുന്നണികള്‍ കടലാസ്സിലാവരുത്- സുഖ്ബീര്‍ സിങ് പറഞ്ഞു. തന്റെ പിതാവ് എന്‍ഡിഎയുടെ സ്ഥാപക അംഗമാണ്. അന്ന് രൂപപ്പെടുത്തിയ എന്‍ഡിഎ ഇന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബില്‍ ബിജെപി ന്യൂനപക്ഷമാണ്. പക്ഷേ, അതുകൊണ്ട് അവരുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ പരിഗണിക്കാതിരിക്കുന്നില്ല. എല്ലാ കാര്യത്തിലും അവരുടെ അഭിപ്രായമാരായും. എല്ലാ കാര്യത്തിലും അവരെ വിശ്വാസത്തിലെടുക്കും- അദ്ദേഹം പറഞ്ഞു.
RELATED STORIES
പാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMT