Latest News

പുതിയ ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍; ആരാധനാലയങ്ങളില്‍ വിശ്വാസികളെ അനുവദിക്കില്ല

പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും സത്യവാങ്മൂലം കരുതണം

പുതിയ ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍; ആരാധനാലയങ്ങളില്‍ വിശ്വാസികളെ അനുവദിക്കില്ല
X

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവരുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് 7.30വരെ ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാം. ബേക്കറി,പഴം, പച്ചക്കറി, പാല്‍, എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. പക്ഷേ കടകളില്‍ ഹോം ഡെലിവറി മാത്രമാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതവരാനുണ്ട്. ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും വിശ്വാസികള്‍ പ്രാര്‍ഥനക്കായി എത്താന്‍ പാടില്ല.

പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും സത്യവാങ്മൂലം കരുതണം. വിവാഹ ചടങ്ങുകളില്‍ 30 പേരെ പങ്കെടുക്കാന്‍ പാടുള്ളൂ. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. അന്തര്‍ സംസ്ഥാന യാത്രകള്‍ പാടില്ല. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉണ്ടാവില്ല.

എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ യാത്രക്ക് സത്യവാങ് മൂലം കരുതിയാല്‍ മതിയാകും. കാര്‍ഷിക, മല്‍സ്യ ബന്ധന മേഖല ചെറിയ അളവില്‍ പ്രവര്‍ത്തിക്കാം. സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും. സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിടും. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ടും മറ്റു അവശ്യ സര്‍വിസുകള്‍ക്കുമുള്ള ഓഫിസുകള്‍ പ്രവര്‍ത്തിക്കും.





Next Story

RELATED STORIES

Share it