അലൈന്‍മെന്റില്‍ മാറ്റമില്ല, പ്രചരിക്കുന്നത് സ്വകാര്യ വെബ്‌സൈറ്റിലെ മാപ്പ്; തിരുവഞ്ചൂരിന് മറുപടിയുമായി കെ റെയില്‍

തിരുവനന്തപുരം; തിരുവനന്തപുരം- കാസര്‍കോഡ് സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാതിയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന ആരോപണം തള്ളി കെ റെയില്‍. ഇപ്പോള്‍ പ്രചരിക്കുന്നത് സ്വകാര്യ വെബ്‌സൈറ്റിലെ രേഖാ ചിത്രമാണെന്നും അതില്‍ കെ റെയിലിന് ഉത്തരവാദിത്തമില്ലെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് വരച്ച മാപ്പാണ് അലൈന്‍മെന്റെന്ന നിലയില്‍ പ്രചരിക്കുന്നതത്രെ. യഥാര്‍ത്ഥ മാപ്പ് ലഭിച്ചാല്‍ അതും അപ് ലോഡ് ചെയ്യുമെന്നും സൈറ്റില്‍ പറയുന്നുണ്ട്. https://themetrorailguy.com/ എന്ന വെബ്‌സൈറ്റിലെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നാണ് കെ റെയില്‍ പറയുന്നത്.
മന്ത്രി സജി ചെറിയാനുവേണ്ടി അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. മന്ത്രി എല്ലാ ആരോപണവും തള്ളി.
2020ലും സില്‍വര്‍ലൈന്റെ വ്യാജ അലൈന്‍മെന്റ് പ്രചരിച്ചിരുന്നുവെന്നും കമ്പനി അവകാശപ്പെട്ടു.
സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.
RELATED STORIES
റിഫാ മെഹ്നുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍...
10 Aug 2022 6:44 AM GMTഗവര്‍ണറോട് കൊമ്പുകോര്‍ത്ത് സര്‍ക്കാര്‍;അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക്...
10 Aug 2022 5:24 AM GMTചൈനയില്‍ പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്‍ന്നു; വാളയാര്‍ ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
10 Aug 2022 2:27 AM GMT