Latest News

നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി?; പുതിയ സര്‍ക്കാരില്‍ സാധ്യതകള്‍ എന്തൊക്കെ?

നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി, തേജസ്വി യാദവ് ഉപമുഖ്യമന്ത്രി?; പുതിയ സര്‍ക്കാരില്‍ സാധ്യതകള്‍ എന്തൊക്കെ?
X

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദം രാജിവച്ചതിനു തൊട്ടുപിന്നാലെ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി. പുറത്തുവന്ന ധാരണയനുസരിച്ച് പുതിയ സര്‍ക്കാരില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാവും. ആര്‍ജെഡി നേതാവ് തേജസ്വി യാദവായിരിക്കും ഉപമുഖ്യമന്ത്രി.

മന്ത്രിമാരെ നിയമിക്കുന്നതിനുളള അധികാരം മുഖ്യമന്ത്രിക്ക് നല്‍കും.

സ്പീക്കര്‍ തേജസ്വി യാദവിന്റെ ആര്‍ഡെജിയില്‍ നിന്നായിരിക്കും.

അതേസമയം ഇത് എങ്ങനെ പ്രാവര്‍ത്തികമാവുമെന്നത് ഗവര്‍ണറുടെ തീരുമാനമനുസരിച്ചിരിക്കും. ഇന്ന് നതീഷ് ഒരു യോഗം വിളിച്ചിട്ടുണ്ട്. തേജസ്വി യാദവിന്റെ പാര്‍ട്ടി മുതല്‍ ഇടത് പക്ഷപാര്‍ട്ടികള്‍ വരെ യോഗത്തിനെത്തും. കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനും സര്‍ക്കാരില്‍ ചേരാന്‍ താല്പര്യമുണ്ടെന്നാണ് റിപോര്‍ട്ട്.

ബിജെപി തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് നിതീഷിന്റെ ആരോപണം.

2015ല്‍, തേജസ്വി യാദവിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള നീണ്ട സഖ്യം അവസാനിപ്പിച്ചത്. 2017ല്‍ തേജസ്വി യാദവ് അഴിമതിക്കാരനായ മന്ത്രിയാണെന്ന് ആരോപിച്ച് അദ്ദേഹം വീണ്ടും ബിജെപിയിലേക്ക് മടങ്ങി. ഇപ്പോള്‍ വീണ്ടും ആര്‍ജെഡിയും കോണ്‍ഗ്രസ്സുമായി സഖ്യം സ്ഥാപിക്കാനൊരുങ്ങുകയാണ്.

ഇന്ന് ഉച്ചയോടെയാണ് നിതീഷ് ഗവര്‍ണറെ നേരില്‍കണ്ട് രാജിക്കത്ത് നല്‍കിയത്.

എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി നേരത്തെ നിതീഷ് പറഞ്ഞിരുന്നു. എന്‍ഡിഎയുമായി വേര്‍പിരിയാനുളള തീരുമാനമെടുക്കുന്നതിനു മുന്നോടിയായി അദ്ദേഹം എംഎല്‍എമാരുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി.

നിതീഷിന്റെ എന്‍ഡിഎയില്‍ നിന്നുള്ള പുറത്തുപോകലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപി ബീഹാര്‍ ഘടകം യോഗം വിളിച്ചിട്ടുണ്ട്.

ജെഡി(യു)വിനെ പിളര്‍ത്താന്‍ അമിത് ഷാ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ജെഡി(യു) സഖ്യം വിടാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it