Latest News

നിതിന്‍ രാജിന്റെ മരണം; പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു

നിതിന്‍ രാജിന്റെ മരണം; പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു
X

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ ഇന്‍സ്റ്റന്റ് പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

ഉത്തര്‍പ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവല്‍(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

ഉത്തര്‍പ്രദേശ് സ്വദേശികളായ ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവല്‍ (28), ഹരിയാന സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് റിമാന്‍ഡിലായത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നാണ് ഇവരെ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പോലിസ് പ്രതികളെ പിടികൂടിയത്.

ഐടി പാര്‍ക്കിനു സമാനമായ സ്ഥാപനത്തില്‍ നാല്‍പതോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ലോണ്‍ ആപ്പുകള്‍ പ്രമോട്ട് ചെയ്യുന്നതും പണം നല്‍കുന്നതും തിരിച്ചടവിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതും ഇവിടെ നിന്നായിരുന്നു. നോയിഡ പോലിസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പ്രതികള്‍ ആളുകളെ വിളിക്കാന്‍ ഫോണിനു പകരം സിം ബോക്സുകളാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഒരേസമയം 30 സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്നവയായിരുന്നു ഇവ.

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണസംഘം രണ്ട് രീതിയിലാണ് അന്വേഷിക്കുന്നത്. ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണി സംബന്ധിച്ചുള്ള അന്വേഷണത്തിന് സമാന്തരമായി നിതിന് കോളേജിലെ അദ്ധ്യാപകരില്‍ നിന്ന് നേരിടേണ്ടിവന്ന അധിക്ഷേപത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. നിതിന്റെ കോളജിലെ അദ്ധ്യാപകരായിരുന്ന ഡോ. എന്‍ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it