Latest News

നിപ; പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

നിപ; പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വീണ്ടും വന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം റിപോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ നിപ കേസാണ് മലപ്പുറത്തേത്. നിലവില്‍ ആറു പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പൊതുജനങ്ങള്‍ ഈ സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

വ്യക്തികളുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. സാനിറ്റൈസര്‍ ഉപയോഗിക്കുക. വ്യക്തി ശുചിത്വം പാലിക്കുക.

പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും അവരെ പരിചരിക്കുന്നവരും എന്‍95 മാസ്‌ക് ധരിക്കേണ്ടതാണ്. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ സ്വയം ചികില്‍സിക്കാതിരിക്കുക, ഉടനെ വൈദ്യസഹായം തേടുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിക്കാതിരിക്കുക. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.

Next Story

RELATED STORIES

Share it