മോഷണം ആരോപിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിച്ചു; ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി
ബെംഗളൂരു: മോഷണമാരോപിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതില്‍ മനംനൊന്ത് ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി. കര്‍ണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലെ കദമ്പൂര്‍ സ്വദേശിനി ദിവ്യ ബാര്‍ക്കര്‍ ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്.വെള്ളിയാഴ്ച ദിവ്യയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2000 രൂപ കാണാതായിരുന്നു. ഇതോടെ അധ്യാപകര്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളുടെയും ബാഗുകളില്‍ തിരച്ചില്‍ നടത്തി. പണം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ദിവ്യയുള്‍പ്പെടെ മൂന്നുകുട്ടികളെ സ്റ്റാഫ്‌റൂമിലെത്തിച്ച് അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയായിരുന്നു.
വൈകീട്ട് വീട്ടിലെത്തിയതുമുതല്‍ പെണ്‍കുട്ടി വലിയ വിഷമത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയുടെ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കദമ്പൂര്‍ പോലീസ് അറിയിച്ചു
RELATED STORIES
ഹസനിലെ സിറ്റിങ് എം പിയായ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പുറത്ത്;...
28 April 2024 2:20 PM GMTകോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT