Latest News

ജമ്മു കശ്മീരില്‍ 16 കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന

ജമ്മു കശ്മീരില്‍ 16 കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന
X

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിവിലിയന്‍മാരുടെ മരണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ 16 കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. ലഷ്‌കര്‍ ഇ ത്വയ്യിബ, ദി റസിസ്റ്റന്റ് ഫ്രന്റ് എന്നീ സംഘടനകളുടെ അനുഭാവികളെ കണ്ടെത്തുന്നതിന്റെ ഭാഗമാണ് പരിശോധനയെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

കശ്മീരിനു പുറമെ ഡല്‍ഹിയിലും എന്‍ഐഎ പരിശോധന നടത്തിയിട്ടുണ്ട്. മുന്ദ്ര മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി- എന്‍സിആറില്‍ പരിശോധന നടത്തിയത്.

ശ്രീനഗര്‍, ഗുല്‍കാം, ബാരമുള്ള തുടങ്ങിയ പ്രദേശങ്ങളില്‍ ഏഴിടത്ത് ഒക്ടോബര്‍ 10ാം തിയ്യതി എന്‍ഐഎ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ലഷ്‌കര്‍, റസിസ്റ്റന്‍സ് ഫ്രന്റ് ബന്ധം ആരോപിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സിവിലിയന്‍മാരുടെ മരണവുമായി ബന്ധപ്പെട്ട് 700ഓളം പേരെ നേരത്തെ കശ്മീര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടയില്‍ ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ലഷ്‌കര്‍ ഇ ത്വയ്യിബ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച ഷോപിയാനിലെ ഇമാംസാഹേബ് പ്രദേശമായ തുല്‍റാനിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ തൊയ്ബ റെസിസ്റ്റന്‍സ് ഫോഴ്‌സിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it