Latest News

എന്‍ഐഎ റെയ്ഡ്: കേരളത്തില്‍ 3 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

എന്‍ഐഎ റെയ്ഡ്: കേരളത്തില്‍ 3 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
X

കൊച്ചി: പെരുമ്പാവൂരില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ 3 അന്തര്‍ സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബംഗാളിലെ മുര്‍ഷിദാബാദിലും എന്‍ഐഎ റെയ്ഡ് നടത്തിയിട്ടുണ്ട്. അവിടെ നിന്ന് 6 പേരെ പിടികൂടി. എന്‍ഐഎയെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

കേരളത്തില്‍ എന്‍ഐഎ പിടികൂടിയ 3 പേരും കുടുംബത്തോടൊപ്പം ഏറെ കാലമായി പെരുമ്പാവൂരില്‍ താമസിച്ച് ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം പന്ത്രണ്ട് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

പിടികൂടിയവര്‍ക്ക് അല്‍ഖാഇദയുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ ആരോപണം.

Next Story

RELATED STORIES

Share it