Latest News

അപകടകരമായ ഡ്രൈവിങ്ങ്‌; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ മന്ത്രിക്ക് പരാതി നല്‍കി യാത്രക്കാരി

അപകടകരമായ ഡ്രൈവിങ്ങ്‌; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ മന്ത്രിക്ക് പരാതി നല്‍കി യാത്രക്കാരി
X

ചേര്‍ത്തല: അപകടകരമായി വാഹനം ഓടിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറിയതിനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ യാത്രക്കാരി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്കും പരാതി നല്‍കി. ചേര്‍ത്തലയ്ക്കും എറണാകുളത്തിനും ഇടയിലുള്ള ദേശീയപാതയിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചോദ്യം ചെയ്തതോടെയാണ് ഡ്രൈവര്‍ പ്രകോപിതനായതെന്നാണ് പരാതിയില്‍ പറയുന്നത്. മുന്നിലെ വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുകയും അത് പരാജയപ്പെട്ടതോടെ ഡ്രൈവര്‍ അസഭ്യം പറയുകയായിരുന്നു. ബസ് ഓടിക്കുന്നതിനിടെ തന്നെ പിന്നിലേക്ക് തിരിഞ്ഞ് യാത്രക്കാരോട് തട്ടിക്കയറി സംസാരിക്കുന്ന ദൃശ്യങ്ങളും പരാതിക്കൊപ്പം സമര്‍പ്പിച്ച വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യാത്രയ്ക്കിടെ ബസ് ഒരു കാറുമായി ഉരസിയതായും പരാതിയില്‍ പറയുന്നു. കായംകുളം ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറാണ് ആരോപണവിധേയനായത്. ആലപ്പുഴയില്‍ നിന്ന് ബസില്‍ കയറിയ ഒരു സര്‍ക്കാര്‍ ജീവനക്കാരിയാണ് യാത്രയ്ക്കിടയിലെ സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പരാതി നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it