Latest News

കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം അമ്മ തൂങ്ങിമരിച്ചു

കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം അമ്മ തൂങ്ങിമരിച്ചു
X

അഹമ്മദാബാദ് : ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്നശേഷം അമ്മ വീടിൻറെ ഉത്തരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു.നവഗാം പട്ടണത്തിലെ ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരിയായ അസ്മിത സോളങ്കി (32) ആണ് ഏഴും , അഞ്ചും വയസ്സുള്ള സ്വന്തം മക്കളെ കൊലപ്പെടുത്തിയത്. അസ്മിത സോളങ്കിയും, ഭർത്താവ് ജയേഷും ,മക്കളും ഒരുമിച്ചാണ് വീട്ടിൽ താമസിക്കുന്നത് . കൊലപാതകത്തിന് കാരണം എന്താണെന്ന് അറിവായിട്ടില്ല . പോലീസ് കമ്മീഷണർ രാജേഷ് ബാരിയ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ജയേഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ മരണകാരണം വ്യക്തത വരുകയുള്ളൂ വെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു.

Next Story

RELATED STORIES

Share it