Latest News

ശബരിമല സ്വർണ ക്കൊള്ള മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണ ക്കൊള്ള മുരാരി ബാബുവിനെ  കസ്റ്റഡിയിലെടുത്തു
X

തിരുവനന്തപുരം : ശബരിമല സ്വർണ്ണ കേസിലെ പ്രതി പട്ടികയിൽ ഉള്ള ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബുവിനെ ഇന്നലെ രാത്രി പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബാബുവിന്റെ പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത് .ഗൂഢാലോചനയുടെ കൂടുതൽ വിവരം ബാബുവിൽ നിന്ന് കിട്ടുമെന്ന് എസ് ഐ ടി കരുതുന്നു. തട്ടിപ്പിൽ ഉൾപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടനെ ഉണ്ടാകാനാണ് സാധ്യത. പ്രതി പട്ടികയിലെ ഒൻപത് പേരും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ് .സ്വർണപാളികൾ ചെമ്പന്ന് തെറ്റായി രേഖപ്പെടുത്തിയത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവാണ് .ഇയാളെ നേരത്തെ തന്നെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it