Latest News

ഫ്രഷ് കട്ട് സമരം :അടിച്ചമർത്തുന്നത് പ്രതിഷേധാർഹം- എം.കെ മുനീർ എം.എൽ.എ

ഫ്രഷ് കട്ട് സമരം :അടിച്ചമർത്തുന്നത് പ്രതിഷേധാർഹം- എം.കെ മുനീർ എം.എൽ.എ
X

കോഴിക്കോട് : ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി താമരശ്ശേരി അമ്പായത്തോട് ഫ്രഷ് കട്ടിനു മുന്നിൽ സമരം ചെയ്തവരെ ക്രൂരമായി നേരിട്ടവർ മറുപടി പറയേണ്ടി വരും എന്ന് ഡോക്ടർ എം കെ മുനീർ എംഎൽഎ. എല്ലാ നിയമവും കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ കേന്ദ്രത്തിനെതിരായ പ്രതിഷേധം അടിച്ചമർത്തുന്നത് പ്രതിഷേധാർഹമാണ്. പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ മുന്നറിയിപ്പുമില്ലാതെ ടിയർ ഗ്യാസ് ഉൾപ്പെടെ ഉപയോഗിച്ച് അതിക്രമം അഴിച്ചുവിട്ടത് മൂലം നിരവധി പ്രദേശവാസികൾക്കാണ് പരിക്കേറ്റത് . സമാധാനപരമായി സമരം ചെയ്യുന്നവർക്ക് നേരെ നടന്ന ഈ കയ്യേറ്റം അംഗീകരിക്കാനാവില്ല. ഫ്രഷ് കട്ട് പ്ലാൻറ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാൻ അധികൃതർ തയ്യാറാവണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it