Latest News

ഫ്രഷ് കട്ട് സമരം : പോലീസ് ഭീകരവാഴ്ചയിൽ എസ്ഡിപിഐ പ്രതിഷേധം

ഫ്രഷ് കട്ട് സമരം : പോലീസ് ഭീകരവാഴ്ചയിൽ എസ്ഡിപിഐ പ്രതിഷേധം
X

കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന ജനകീയ സമരത്തിനെതിരെ പോലീസ് നടപ്പിലാക്കിയ ഭീകര വാഴ്ചയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കാരാടി കെ.എസ്.ആർ.ടിസി പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം താമരശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു. മണ്ഡലംസെക്രട്ടറി ഇ.പി.എ റസാഖ് ,ആബിദ് പാലക്കുറ്റി, സലീം കാരാടി , സിദ്ധീഖ് ഈ പോണ,നിസാർ വാടിക്കൽ , ഒ.എം.സിദ്ധിഖ് , റഹീംസി.ടി, മുസ്തഫ എം.ടി, ജുബൈർ എം.ടി, അൻസാർ അമ്പാടാൻ, സാദിഖ് പൂവോട്, റഈസ് നരിക്കുനി, അബ്ദുറഹിമാൻ മാസ്റ്റർ,ഷംസീര്‍ കരുവപൊയിൽ, അഷ്‌റഫ്‌ പാലാങ്ങാട് എന്നിവർ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it