Latest News

ദേശീയപാതയിൽ കാറിടിച്ചു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ദേശീയപാതയിൽ കാറിടിച്ചു രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
X

പാലക്കാട് : വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചുമൂർത്തീ മംഗലത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം . റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ യുവാക്കളെ ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. വടക്കഞ്ചേരി മംഗലം തെക്കേത്തറ പാഞ്ഞാം പറമ്പ് സ്വദേശി ഷിബു (27), മംഗലത്ത് വിരുന്നു വന്ന പല്ലാവൂർ ചെമ്മണം കാട്ടിൽ കിഷോർ (26) എന്നിവരാണ് മരിച്ചത് . യുവാക്കളെ ഉടൻ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Next Story

RELATED STORIES

Share it