Latest News

നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തിൽ എത്തും

നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തിൽ എത്തും
X

തിരുവനന്തപുരം : നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് വൈകിട്ട് 6. 20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും . രാജ്ഭവനിൽ ആണ് താമസം. നാളെ 9:35ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ നിലക്കലേക്ക് പോകും. റോഡ് മാർഗ്ഗം പമ്പയിൽ എത്തി സന്നിധാനത്ത് ശബരിമല ദർശനം നടത്തും. രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തി ഹോട്ടൽ ഹയാത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആറിലേക്കർ നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. 23ന് രാജിഭവനിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചക്ക് ശിവഗിരിയിൽ ശ്രീനാരായണഗുരു മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പാലാ സെൻറ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും . 24ന് എറണാകുളം സെൻറ് തെരേസ് കോളേജിലെ ചടങ്ങിൽ പങ്കെടുത്തശേഷം ഡൽഹിയിലേക്ക് മടങ്ങും. ഇന്നും , നാളെ വൈകിട്ട് വരെയും സന്നിധാനത്ത് മറ്റാരെയും തങ്ങാൻ അനുവദിക്കില്ല .

Next Story

RELATED STORIES

Share it