Latest News

ഇ പി ജയരാജന്റെ ആത്മകഥയുടെ പ്രകാശനം നവംബർ മൂന്നിന് കണ്ണൂരിൽ

ഇ പി ജയരാജന്റെ ആത്മകഥയുടെ പ്രകാശനം നവംബർ മൂന്നിന് കണ്ണൂരിൽ
X

കണ്ണൂർ : ഏറെ വിവാദങ്ങൾക്കൊടുവിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങുകയാണ് . പ്രകാശന ചടങ്ങിൽ കോൺഗ്രസ്, മുസ്‌ലിം ലീഗ്, ബിജെപി നേതാക്കൾ പങ്കെടുക്കും. അടുത്ത മാസം മൂന്നിന് വൈകിട്ട് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗവും കാസർകോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, ഗോവ മുൻഗവർണ്ണറും ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടു മായിരുന്ന പി എസ് ശ്രീധരൻ പിള്ള, കഥാകൃത്ത് ടി പത്മനാഭൻ മറ്റ് രാഷ്ട്രയ സാമൂഹ്യ മേഖലയിലെ വ്യക്തികൾ പങ്കെടുക്കും.

Next Story

RELATED STORIES

Share it