Latest News

*ശക്തമായ മഴ: ഇടുക്കി ജില്ലയിൽ വീടുകളിൽ വെള്ളം കയറി*

*ശക്തമായ മഴ: ഇടുക്കി ജില്ലയിൽ വീടുകളിൽ വെള്ളം കയറി*
X

ഇടുക്കി: ഇന്നലെ പെയ്ത ശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ പലയിടങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായി. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയതോടെ വീടുകളിലുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിൽ എത്തി . ഇന്ന് കാലത്ത് 8 മണിയോടെ ഷട്ടറുകൾ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത് .ഡാമിലെ 13 ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട് . ഡാമിലേക്ക്ശക്തമായ നീരൊഴുക്ക് ഉണ്ടെന്നും മഴ ശക്തിയായതിനാൽ കല്ലാർ ഡാമിലെ നാല് ഷട്ടറുകളും ഉയർത്തി. മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വരെ രക്ഷപ്പെടുത്തി ,12 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു . കുമളി, പാറക്കടവ് ,മുണ്ടിയരുമ, കൂട്ടാർ, എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് .ഇരുചക്രവാഹനങ്ങളും , വളർത്തുമൃഗങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയതായി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് 9 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളായ ഇടുക്കി ,പത്തനംതിട്ട, കോട്ടയം ,എറണാകുളം, തൃശ്ശൂർ ,വടക്കൻ ജില്ലകളായ പാലക്കാട് , മലപ്പുറം , കോഴിക്കോട് ,വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത് . കനത്ത മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it