Latest News

ഖുർആൻ ആഘോഷിക്കപ്പെടുന്നു : അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് ഇന്ന് തുടക്കം

ഖുർആൻ ആഘോഷിക്കപ്പെടുന്നു  : അൽ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ്  ഇന്ന് തുടക്കം
X

മലപ്പുറം : അരീക്കോട് മജ്മഅ് അലുംനി സൈക്രിഡിന് കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന മൂന്ന് ദിവസത്തെ അല്‍ കിതാബ് തിങ്ക് ടാങ്ക് സമ്മിറ്റ് ഇന്ന് തുടക്കമാകും. ഖുര്‍ആന്‍ ആഘോഷിക്കപ്പെടുന്നു എന്ന ശീര്‍ഷകത്തിലാണ് തിങ്ക് ടാങ്ക് സമ്മിറ്റ് ഒരുക്കുന്നത്. ഗവേഷണ സ്വഭാവമുള്ള വ്യത്യസ്ത വിഷയങ്ങള്‍ ഖുര്‍ആനിക പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കപ്പെടുന്ന വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നാല്‍പത് സെഷനുകളില്‍ നൂറ്റി അമ്പത് ഗവേഷകർ സംബന്ധിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തില്‍ അറിയിച്ചു. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയതത്തില്‍ പ്രതക്യേകം ഒരുക്കിയ വേദിയില്‍ നാളെ വൈകീട്ട് നാലിന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖരുമായി നേരിട്ട് സംസാരിക്കാന്‍ കഴിയുന്ന ഹ്യുമന്‍ ലൈബ്രറി, ഖുര്‍ആന്‍ തീമാറ്റിക് എക്‌സ്‌പോ, മെഗാ ക്വിസ്, ലൈവ് ഖുര്‍ആനിക് ആര്‍ട്ട് തുടങ്ങിയ വിഭവങ്ങള്‍ സമ്മിറ്റിനെ വ്യത്യസ്തമാക്കും. വൈകീട്ട് ഏഴിന്ന് നടക്കുന്ന മാനവിക സമ്മേളനത്തില്‍ സി മുഹമ്മദ് ഫൈസി, താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയല്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പങ്കെടുക്കും. ശനിയാഴ്ച കാലത്ത് 10 ന് നടക്കുന്ന സെമിനാറില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അഡ്വ. ഹാരിസ് ബീരാന്‍ എം പി, അഡ്വ. സുഭാഷ് ചന്ദ്രന്‍, കെ പി നൗഷാദലി, ഡോ. ഉമറുല്‍ ഫാറൂഖ് സിദ്ദീഖി കോട്ടുമല വിഷയങ്ങളവതരിപ്പിക്കും. ഗ്രാന്റ് മാസ്റ്റര്‍ ഡോ. ജി എസ് പ്രദീപ് നയിക്കുന്ന സൈക്രിഡ് സെര്‍ച്ച് ഖുര്‍ആന്‍ മെഗാ ക്വിസ് വൈകീട്ട് നടക്കും. കേരളത്തിലെ വ്യത്യസ്ത കോളജുകളില്‍നിന്ന് പ്രിലിമിനെറി ടെസ്റ്റിലൂടെ തെരെഞ്ഞെടുക്കപ്പെട്ട ടീമുകളാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കുക. ഞായറാഴ്ച കാലത്ത് 10 ന് നടക്കുന്ന സാംസ്‌കാരിക സംഗമം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it