Latest News

*ദുബായ് അന്താരാഷ്ട്ര അറബിക് കോൺഫറൻസിൽ റിയാദിൽ നിന്നുള്ള മലയാളി ഭാഷാ പണ്ഡിതൻ പ്രബന്ധം അവതരിപ്പിക്കും*

*ദുബായ് അന്താരാഷ്ട്ര അറബിക് കോൺഫറൻസിൽ റിയാദിൽ നിന്നുള്ള മലയാളി ഭാഷാ പണ്ഡിതൻ പ്രബന്ധം അവതരിപ്പിക്കും*
X

ജിദ്ദ : ദുബായ് അന്താരാഷ്ട്ര അറബിക് കോൺഫറൻസിൽ റിയാദിൽ നിന്നുള്ള മലയാളി മുഹമ്മദ് ആര്യൻതൊടിക പ്രബന്ധം അവതരിപ്പിക്കും.ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെരക്ഷാകർതൃത്വത്തിൽഇൻറർനാഷണൽ കൗൺസിൽ ഓഫ് അറബിക് ലാംഗേജ് ഒക്ടോബർ 22 മുതൽ 24 വരെ ദുബായ് മൂവ്ൻ പിക് ഹോട്ടലിൽ വെച്ച് സംഘടിപ്പിക്കുന്ന പതിനൊന്നാമത്അന്താരാഷ്ട്ര അറബി ഭാഷാ കോൺഫറൻസിൽ, "അറബി ഭാഷയുടെ സ്വാധീനം മറ്റു ഭാഷകളിൽ" എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിക്കുക. 85 രാജ്യങ്ങളിൽ നിന്നായി 2100 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ, 95 സെഷനുകളിലായി അറബി ഭാഷയുടെ വിവിധ വിഷയങ്ങളിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അറബി ഭാഷാ വിദഗ്ധർ പ്രബന്ധം അവതരിപ്പിക്കും. മുഹമ്മദ്‌ ആര്യന്‍തൊടിക 2020 മുതൽ യുനെസ്കോ യുടെ കീഴിലുള്ള ഇന്‍റെനാഷണല്‍ കൌണ്‍സില്‍ ഓഫ് അറബിക് ലാംഗ്വേജ് മെമ്പറാണ്. 2023 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കുന്നത്.

Next Story

RELATED STORIES

Share it