Latest News

*പള്ളുരുത്തി സ്വകാര്യ സ്കൂളിലെ വസ്ത്രധാരണം എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് വർഗീയ മുതലെടുപ്പിന്*

*പള്ളുരുത്തി സ്വകാര്യ സ്കൂളിലെ വസ്ത്രധാരണം എസ്ഡിപിഐയെ  വലിച്ചിഴക്കുന്നത് വർഗീയ മുതലെടുപ്പിന്*
X

തൃപ്പുണിതറ :പള്ളുരുത്തി സ്വകാര്യ സ്കൂളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് വർഗീയ മുതലെടുപ്പിനാണ്. സംഘപരിവാർ ഉൽപന്നവും തീവ്ര വർഗീയ സംഘടനയുമായ കാസ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന പ്രചാരണങ്ങൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണ് എന്ന് എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി അറിയിച്ചു.പാർട്ടി ഏതെങ്കിലും തരത്തിൽ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല.മകൾ ഹിജാബ് ധരിക്കുന്ന വിഷയത്തിൽ രക്ഷകർത്താവിനോടൊപ്പം സ്ക്കൂൾ മാനേജ്മെൻ്റ് പ്രധിനിധികളുമായി സമവായം സംസാരിച്ചതിൻ്റെ പേരിൽ എസ്ഡിപിഐ പ്രവർത്തകരുടെ പേരിൽ വർഗീയ മുതലെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പാർട്ടി വ്യക്തമാക്കി.ചില സ്ഥാപിത താൽപര്യക്കാർ, പ്രത്യേകിച്ച് കാസ ഉൾപ്പെടെയുള്ള നിഗൂഢ സംഘങ്ങൾ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകരാവുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലും അതിനായി ഉപയോഗപ്പെടുത്തുന്നതിനെ കേരള സമൂഹം കരുതിയിരിക്കണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഒരു രാഷ്ട്രീയ പാർട്ടിയെ ടാർഗറ്റ് ചെയ്യുന്നത് അപലപനീയമാണ്. എസ്ഡിപിഐ എന്നും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നീതിയുക്തവുമായ സമീപനങ്ങൾക്കും ഒപ്പം നിൽക്കുന്ന പ്രസ്ഥാനമാണ്. എന്നാൽ, കള്ളപ്രചരണങ്ങളിലൂടെയും വ്യാജവാർത്തകളിലൂടെയും പാർട്ടിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ ഫലം കാണില്ല.പാർട്ടിക്കെതിരെ വ്യാജവാർത്ത സൃഷ്ടിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനും വർഗീയ ധ്രുവീകരണം നടത്താനും ശ്രമിക്കുന്ന ഇത്തരം കേന്ദ്രങ്ങളെ ജാഗ്രതയോടെ കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

Next Story

RELATED STORIES

Share it