Latest News

*അക്രമ രാഷ്ട്രീയം അപലപനീയം: പ്രൊഫ്കോൺ*

*അക്രമ രാഷ്ട്രീയം അപലപനീയം: പ്രൊഫ്കോൺ*
X

മംഗളൂരു: രാജ്യത്തെ വിവിധ പ്രൊഫഷണൽ കോളേജുകളിലും സർവകലാശാലകളിലും വേരൂന്നുന്ന ജനാധിപത്യ ധംസനങ്ങൾക്കും അക്രമ രാഷ്ട്രീയവും അപലപാനീയമാണെന്നും അതിനെതിരെ വിദ്യാർത്ഥി സമൂഹം ഒരുമിച്ച് പ്രതിരോധം തീർക്കണമെന്നും വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ്‌ ഓർഗനൈസേഷൻ സംസ്ഥാന സമിതി മംഗലാപുരത്ത് സംഘടിപ്പിച്ച 29 മത് ‘പ്രൊഫ്കോൺ’ ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവിന്റെയും സാമൂഹ്യ ബോധത്തിന്റെയും കേന്ദ്രങ്ങളാകേണ്ടതിന്നു പകരം അക്രമത്തിന്റെയും വിഭജനത്തിന്റെയും വേദികളാകുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. ജനാധിപത്യ പ്രക്രിയകളുടെ മാതൃകകൾ തീർക്കേണ്ട ക്യാമ്പസുകളിലെ അക്രമ രാഷ്ട്രീയത്തെ ഭരണകൂടങ്ങൾ പ്രോത്സാഹിപ്പിക്കരുത്. ക്യാമ്പസുകളിൽ സമാധാനത്തിന്റെയും സഹകരണത്തിന്റെയും മാതൃകകൾ തീർക്കാൻ വിദ്യാർത്ഥി സമൂഹത്തിന് സാധിക്കേണ്ടതുണ്ടെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.എം.എൽ.എ.മാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്‌ എന്നിവർ അതിഥികളായി. വിവിധ സെഷനുകളിലായി സൈദ് പട്ടേൽ മുംബൈ, വിസ്ഡം ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഫൈസൽ മൗലവി പുതുപ്പറമ്പ്‌, സെക്രട്ടറി അബ്ദുൽ മാലിക്‌ സലഫി, ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ ജോയിന്റ്‌ കൺവീനർ മുഹമ്മദ്‌ ഷബീബ്‌ സ്വലാഹി, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ: ഹാരിസ് ബിൻ സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധീൻ സ്വലാഹി, ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, ഹാരിസ് കായക്കൊടി, വിസ്ഡം യൂത്ത്‌ വൈസ്‌ പ്രസിഡന്റുമാരായ ഡോ. പി.പി നസീഫ്, ഡോ. ബഷീർ വി.പി, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ, ഡോ. അബ്ദുല്ല ബാസിൽ സി.പി, സഫുവാൻ ബറാമി അൽ ഹികമി, അസ്ഹർ അബ്ദുൽ റസാക്ക്, ഖാലിദ് വെള്ളില, നിയാസ് കൂരിയാടൻ, റൈഹാൻ അബ്ദുൽ ഷഹീദ്‌, ഡോ. മുഹമ്മദ്‌ കുട്ടി കണ്ണിയൻ, ഡോ. മുഹമ്മദ് മുബഷിർ ടി.സി, എ.പി., സമീർ മുണ്ടേരി, ശരീഫ് കാര, മുനവ്വർ സ്വലാഹി, പി.കെ. അംജദ്‌ മദനി, അഷ്കർ ഇബ്രാഹീം, വാഫി ഷിഹാദ്, സഹൽ മദീനി, അനീസ് മദനി, ഷഫീഖ് അബ്ദുറഹീം, യാസിർ അൽ ഹികമി, മുഷ്താഖ്‌ അൽ ഹികമി, ഹവാസ് സുബ്‌ഹാൻ, നുസ്‌ഹാൻ രണ്ടത്താണി, ഷംജാസ് കെ. അബ്ബാസ്, സഫീർ അൽ ഹികമി, അബ്ഹജ് സുറൂർ, അബ്ദുൽ ഹാദി വി.എസ്‌, ഷാഫി അൽ ഹികമി, പി.കെ റിഷാദ് അസ്‌ലം, അക്രം വളപട്ടണം, സ്വാലിഹ്‌ കാവനൂർ, ശാബിൻ മദനി പാലത്ത്‌, ഷുഹൈബ് അൽ ഹികമി എന്നിവർ പ്രസംഗിച്ചു.ഷീ സ്പേസ് സിമ്പോസിയത്തിന്‌ വിസ്ഡം വിമൻ സംസ്ഥാന അധ്യക്ഷ ഡോ. സി. റസീല, വിസ്ഡം ഗേൾസ് സംസ്ഥാന അധ്യക്ഷ ടി.കെ. ഹനീന എന്നിവരും ‘ടാക്ക്‌ളിങ്ങ് മോഡേൺ അഡിക്ഷൻസ്’ ശില്പശാലയ്ക്ക് ശൈഖ് അബ്ദുസ്സലാം മദനി, ശഫീഖ് ബിൻ റഹീം എന്നിവരും നേതൃത്വം നൽകി.

*ജനാധിപത്യം നിർണ്ണായക വഴിത്തിരിവിൽ : മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഡോ. എസ്. വൈ. ഖുറൈഷി*

ആഗോള തലത്തിലും സവിശേഷിച്ച് ഇന്ത്യയിലും ജനാധിപത്യം നിര്‍‌ണ്ണായക വഴിത്തിരിവിലാണെന്ന് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷനര്‍ ഡോ. എസ്. വൈ. ഖുറൈഷി. വിസ്ഡം ഇസലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ മംഗലാപുരത്ത് സംഘടിപ്പിച്ച 29 മത് ‘പ്രൊഫ്കോൺ’ ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്ന് ദശാബ്ദങ്ങളിലെ ഏറ്റവുമധികം ജനങ്ങളാണ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് കീഴിൽ ഇന്ന് കഴിയുന്നത്. ജനാധിപത്യ രാജ്യങ്ങൾ ക്ഷീണിതരായ സ്ഥിതിയാണ് ഇന്നുള്ളത്. വോട്ടർമാരുടെ പങ്കാളിത്തം കുറയുകയും ഭരണഘടന സ്ഥാപനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഇതിൽ നിർണ്ണായക പങ്കും ഉത്തരവാദിത്വവുമുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി . ഇന്ന് രാവിലെ നടക്കുന്ന ഓപ്പൺ ഫോറത്തിൽ ഫൈസൽ മൗലവി പുതുപ്പറമ്പ്, ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ സെക്രട്ടറി ശമീർ മദീനി, മുഹമ്മദ് സ്വാദിഖ് മദീനി, യാസിർ അൽ ഹികമി എന്നിവർ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഉത്തരം നൽകും. ‘വേക്ക് അപ് കോൾ; ബസ്റ്റിങ്ങ് ദി നറേറ്റീവ്സ്’ സെഷനിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, വിസ്ഡം യൂത്ത് സംസ്ഥാന നിർവാഹക സമിതി അംഗം സി. മുഹമ്മദ് അജ്മൽ, മുഹമ്മദ് ബിൻ ഷാക്കിർ എന്നിവർ സംബന്ധിക്കും.

സമാപന സമ്മേളനം പ്രമുഖ പണ്ഡിതനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്യും. കർണ്ണാടക നിയമസഭാംഗം അഷോക് കുമാർ റായ് മുഖ്യാതിഥിയാവും.

Next Story

RELATED STORIES

Share it